ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Thursday, March 1, 2012

കുളി


    കുളി
  1. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കുമ്പോള്‍ ആദ്യം രണ്ടു കയ്യും കഴുകും അനന്തരം നമസ്കാരത്തിന്‌ വേണ്ടിയെന്ന പോലെ വുളു എടുക്കും. പിന്നീട്‌ തന്‍റെ കൈവിരലുകള്‍ വെള്ളത്തില്‍ മുക്കി ആ വിരലുകള്‍ തല മുടിയില്‍ കടത്തിയിട്ട്‌ ആ മുടിയുടെ ജട തീര്‍ക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു കൈകൊണ്ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചര്‍മ്മം മുഴുവന്‍ വെള്ളമൊഴിക്കും. (ബുഖാരി. 1. 5. 248)
  2. മൈമൂന(റ) നിവേദനം: തിരുമേനി(സ) കുളിക്ക്‌ മുമ്പ്‌ നമസ്കാരത്തിന്‌ എന്നതുപോലെ വുളു എടുക്കും. എന്നാല്‍ രണ്ടു കാലും കഴുകുകയില്ല. തന്‍റെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട്‌ ശരീരത്തിലാകമാനം വെള്ളമൊഴിക്കും. അനന്തരം അല്‍പം മാറി നിന്ന്‌ രണ്ടു കാലും കഴുകും. ഇങ്ങനെയായിരുന്നു അവിടുത്തെ ജനാബത്തു കുളി. (ബുഖാരി. 1. 5. 249)
  3. ആയിശ(റ) നിവേദനം: ഞാനും തിരുമേനി(സ)യും ഒരൊറ്റ പാത്രത്തില്‍ നിന്ന്‌ (ഒരേ സമയം) കുളിക്കാറുണ്ട്‌. ഫറക്ക്‌ എന്നാണ്‌ അതു വിളിക്കപ്പെടാറുള്ളത്‌. (ബുഖാരി. 1. 5. 250)
  4. അബൂസലമ പറയുന്നു: ഞാനും ആയിശയുടെ ഒരു സഹോദരനും കൂടി ആയിശയുടെ അടുത്തു പ്രവേശിച്ചു. അവരുടെ സഹോദരന്‍ സബി(സ)യുടെ കുളിയെ സംബന്ധിച്ച്‌ അവരോട്‌ ചോദിച്ചു. അപ്പോള്‍ ഏതാണ്ട്‌ ഒരു സ്വാഅ്‌ വെള്ളം കൊളളുന്ന ഒരു പാത്രത്തില്‍ അവര്‍ വെള്ളം വരുത്തി. അതും കൊണ്ട്‌ അവര്‍ കുളിച്ചു. തലയിലാണ്‌ അവര്‍ വെള്ളമൊഴിച്ചത്‌. ഞങ്ങളുടെയും അവരുടെയും ഇടയില്‍ അന്നേരം ഒരു മറയുണ്ടായിരുന്നു. (ബുഖാരി. 1. 5. 251)
  5. ജാബിറുബ്നു അബ്ദില്ല(റ) നിവേദനം: അദ്ദേഹത്തോട്‌ ഒരാള്‍ (കുളിക്ക്‌ എത്ര വെള്ളം വേണമെന്നതിനെപ്പറ്റി) ചോദിച്ചു. നിനക്ക്‌ കുളിക്കാന്‍ ഒരു സ്വാഅ്‌ വെള്ളം മതിയെന്ന്‌ ജാബിര്‍ (റ) മറുപടി പറഞ്ഞു. എനിക്കത്‌ മതിയാവുകയില്ലെന്ന്‌ ചോദ്യകര്‍ത്താവ്‌ പ്രത്യുത്തരം നല്‍കി. ജാബിര്‍ (റ) പറഞ്ഞു. നിന്നെക്കാള്‍ കൂടുതല്‍ മുടിയും ഉന്നതസ്ഥാനവുമുള്ള ഒരാള്‍ക്ക്‌ (നബിക്ക്‌) കുളിക്കാന്‍ അത്രയും വെള്ളം മതിയായിരുന്നു. (എന്നിട്ട്‌ നീ അതിന്ന്‌ വെറുപ്പ്‌ കാണിക്കുകയോ) ശേഷം ഒരൊറ്റ വസ്ത്രം ധരിച്ച്‌ ഞങ്ങള്‍ക്ക്‌ ഇമാമായി നിന്ന്‌ കൊണ്ട്‌ ജാബിര്‍ (റ) നമസ്കരിച്ചു. (ബുഖാരി. 1. 5. 252)
  6. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നബി(സ)യും മൈമൂനയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്‌. ശുഅ്ബ പറയുന്നു. ഒരു സ്വാഅ്‌ അളവുള്ള പാത്രത്തില്‍ നിന്നും. (ബുഖാരി. 1. 5. 253)
  7. ജൂബൈറ്ര്‍ബ്നു മുത്വ്‌ഇം(റ) നിവേദനം: തിരുമേനി(സ) അരുളി: എന്നാല്‍ ഞാന്‍ കുളിക്കുമ്പോള‍ മൂന്ന്‌ പ്രാവശ്യം എന്‍റെ തലയില്‍ വെള്ളം ഒഴിക്കും. ഇത്‌ പറഞ്ഞ്‌ തിരുമേനി(സ) തന്‍റെ രണ്ടു കൈകൊണ്ട്‌ ആംഗ്യം കാണിച്ചു. (ബുഖാരി. 1. 5. 254)
  8. ജാബര്‍ (റ) നിവേദനം: തിരുമേനി(സ) അവിടുത്തെ ശിരസ്സിനുമുകളില്‍ മൂന്ന്‌ പ്രാവശ്യം കോരി ഒഴിക്കും. (ബുഖാരി. 1. 5. 255)
  9. മൈമൂന(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ നബി(സ)ക്ക്‌ കുളിക്കുവാനായി വെളളം തയ്യാര്‍ ചെയ്തുകൊടുത്തു. എന്നിട്ട്‌ അവിടുന്ന്‌ രണേ്ടാ മൂന്നോ പ്രാവശ്യം കൈപടം കഴുകി. പിന്നീട്‌ ഇടതു കൈകൊണ്ട്‌ തന്‍റെ ജനനേന്ദ്രിയം വെള്ളം ഒഴിച്ചുകൊണ്ട്‌ കഴുകി. ശേഷം തന്‍റെ കൈ നിലത്തുരച്ച്‌ കഴുകി. ശേഷം വായിലും മൂക്കിലും വെള്ളം കയറ്റി ചീറ്റിക്കളഞ്ഞു. തുടര്‍ന്നു മുഖവും കൈകള്‍ (മുട്ടുവരെയും) കഴുകി. അനന്തരം ശരീരം മുഴുവന്‍ വെള്ളം ഒരു പ്രാവശ്യം കോരി ഒഴിച്ചു. അവിടെനിന്നും മാറിനിന്ന്‌ ഇരുകാലുകളും കഴുകി. (ബുഖാരി. 1. 5. 257)
  10. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാല്‍ ഹിലാബ്‌ പോലെയുള്ള വല്ല വസ്തുവും കൊണ്ടു വരാന്‍ ആവശ്യപ്പെടും. എന്നിട്ട്‌ അതു കയ്യിലെടുത്തു ആദ്യം തലയുടെ വലഭാഗവും പിന്നീട്‌ ഇടഭാഗവും തേക്കും. അനന്തരം തലയുടെ മധ്യഭാഗവും. (ബുഖാരി. 1. 5. 258)
  11. മൈമൂന:(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളി നിര്‍വ്വഹിച്ചപ്പോള്‍ അവിടുത്തെ ഗുഹ്യസ്ഥാനം കഴുകുകയും ശേഷം കൈ ചുമരില്‍ തടവുകയും പിന്നീട്‌ കഴുകുകയും ചെയ്തു. അനന്തരം നമസ്കാരത്തിന്‌ എന്നതുപോലെ വുളു എടുത്തു. കുളിയില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ തന്‍റെ ഇരു കാലുകളും കഴുകി. (ബുഖാരി. 1. 5. 260)
  12. ആയിശ(റ) നിവേദനം: ഞാനും നബി(സ)യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കൈകള്‍ മാറി മാറി വെള്ളം മുക്കി എടുക്കും. (ബുഖാരി. 1. 5. 261)
  13. ആയിശ(റ) നിവേദനം: തിരുമേനി(സ) വലിയ അശുദ്ധിയുടെ കുളി നിര്‍വ്വഹിക്കുമ്പോള്‍ തന്‍റെ കൈകള്‍ കഴുകാറുണ്ടായിരുന്നു. (ബുഖാരി. 1. 5. 262)
  14. അനസ്ബ്നു മാലിക്‌(റ) നിവേദനം: തിരുമേനി(സ)യും അവിടുത്തെ ഭാര്യമാരില്‍ ഒരുത്തിയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ശുഅ്ബ:(റ) പറയുന്നു. വലിയഅശുദ്ധിയോടു കൂടി. (ബുഖാരി. 1. 5. 264)
  15. മൈമൂന:(റ) നിവേദനം: ഞാന്‍ ഒരിക്കല്‍ തിരുമേനി(സ)ക്ക്‌ കുളിക്കുവാന്‍ വേണ്ടോ മൂന്നോ പ്രാവശ്യം കൈ കഴുകി. പിന്നീട്‌വലം കൈകൊണ്ട്‌ ഇടം കയ്യില്‍ വെള്ളം ഒഴുക്കി. തന്‍റെ ഗുഹ്യസ്ഥാനം കഴുകി. അനന്തരം കൈ മണ്ണില്‍ തുടച്ചു. ശേഷം കുലുക്കുഴിയുകയും മൂക്കില്‍ വെള്ളം കയറ്റുകയും ചെയ്തു. തന്‍റെ മുഖവും കൈകളും കഴുകി. മൂന്ന്‌ കോരല്‍ വെള്ളം എടുത്തു തല കഴുകി. പിന്നീട്‌ ശരീരത്തില്‍ വെള്ളം ഒഴിച്ചു. അവിടെ നിന്നും മാറി നിന്ന്‌ ഇരുകാലുകളും കഴുകുകയും ചെയ്തു. (ബുഖാരി. 1. 5. 265)
  16. ആയിശ(റ) നിവേദനം: അബൂഅബ്ദി റഹ്മാന്‌ അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. ഞാന്‍ തിരുമേനി(സ)ക്ക്‌ സുഗന്ധദ്രവ്യങ്ങള്‍ പൂശിക്കൊടുക്കുകയും എന്നിട്ട്‌ തിരുമേനി(സ) തന്‍റെ പത്നിമാരെയെല്ലാം സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട്‌ പ്രഭാതത്തില്‍ തിരുമേനി(സ) ഇഹ്‌റാം കെട്ടും. അന്നേരം തിരുമേനി(സ)യുടെ ശരീരത്തില്‍ നിന്ന്‌ സുഗന്ധം അടിച്ചുവീശിക്കൊണ്ടിരിക്കും. (ബുഖാരി. 1. 5. 267)
  17. ആയിശ(റ) നിവേദനം: തിരുമേനി(സ) മുടി വാര്‍ന്നുവെച്ചിട്ട്‌ തലയുടെ മധ്യത്തില്‍ നീണ്ടുകിടക്കുന്ന ആ വരയില്‍ പൂശിയ സുഗന്ധദ്രവ്യം മിന്നിതിളങ്ങുന്നതു ഇതാ ഇപ്പോഴും ഞാന്‍ ദര്‍ശിക്കുന്നു. അന്നേരം തിരുമേനി(സ) ഇഹ്‌റാം കെട്ടിയിരിക്കയായിരുന്നു. (ബുഖാരി. 1. 5. 271)
  18. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാല്‍ രണ്ടു കയ്യും കഴുകും. നമസ്കാരത്തിനെന്ന പോലെ വുളുചെയ്യും. പിന്നീട്‌ കുളിയില്‍ പ്രവേശിക്കും. തന്‍റെ രണ്ടു കൈകൊണ്ടും ജടനീക്കും. മുടിയുടെ അടിഭാഗത്തിന്‍റെ ഉഷ്ണം ശമിച്ചുവെന്ന്‌ കണ്ടാല്‍ മൂന്നു പ്രാവശ്യം അതിന്‍മേല്‍ വെള്ളമൊഴിക്കും ശേഷം ശരീരത്തിലെ ബാക്കി ഭാഗങ്ങള്‍ കഴുകും. (ബുഖാരി. 1. 5. 272)
  19. അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ നമസ്ക്കാരത്തിന്‌ ഇഖാമത്ത്‌ വിളിക്കപ്പെട്ടു. അണികളെല്ലാം വളവില്ലാതെ നീണ്ടു നിന്നു. അനന്തരം തിരുമേനി(സ) ഞങ്ങളുടെ അടുക്കലേക്ക്‌ കടന്നുവന്നു. തന്‍റെ നമസ്ക്കാര സ്ഥലത്തുനിന്ന്‌ കഴിഞ്ഞപ്പോഴാണ്‌ ജനാബത്തു കുളിക്കാനുള്ള കാര്യം അവിടുന്ന്‌ ഓര്‍ത്തത്‌. ഉടനെ അവിടെ തന്നെ നില്‍ക്കുക എന്നു പറഞ്ഞിട്ട്‌ തിരിച്ചുപോയി. വേഗം കുളിച്ച്‌ ഞങ്ങളുടെ അടുക്കലേക്കുതന്നെ മടങ്ങി വന്നു. അന്നേരം തിരുമേനി(സ)യുടെ ഇറ്റിവീഴുന്നുണ്ടായിരുന്നു. അങ്ങനെ തിരുമേനി തക്ബീര്‍ ചൊല്ലി നമസ്ക്കാരത്തില്‍ പ്രവേശിച്ചു. ഞങ്ങള്‍ കൂടെ നമസ്ക്കരിച്ചു. (ബുഖാരി. 1. 5. 274)
  20. ആയിശ:(റ) നിവേദനം: അവര്‍ പറയുന്നു: ഞങ്ങളില്‍ ജനാബത്തുണ്ടായാല്‍ രണ്ടുകൈകൊണ്ടും വെള്ളം കോരിയെടുത്തു മൂന്ന്പ്രാവശ്യം തലയില്‍ ഒഴുക്കും ശേഷം വെള്ളമെടുത്തു അവളുടെ വലതുഭാഗത്തും ഒഴുക്കും. (ബുഖാരി. 1. 5. 276)
  21. അബൂഹുറൈറ നിവേദനം: തിരുമേനി(സ) അരുളി: ഇസ്രായീല്യര്‍ നഗ്നരായിട്ടാണ്‌ കുളിച്ചിരുന്നത്‌. ചിലര്‍ ചിലരുടെ നഗ്നതയിലേക്ക്‌ നോക്കികൊണ്ടും. എന്നാല്‍ മൂസാ (അ) (മറ്റുള്ളവരുടെ കൂട്ടത്തില്‍ ചേരാതെ) ഏകനായികൊണ്ടാണ്‌ കുളിച്ചിരുന്നത്‌. അപ്പോള്‍ മൂസക്കു ആന്ത്രവീക്കം (പാനി) ഉണ്ടെന്നും അതുകൊണ്ടാണ്‌ അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും അവര്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ മൂസ കുളിക്കാന്‍ പോയി. തന്‍റെ വസ്ത്രം ഒരു കല്ലില്‍ വെച്ചു. ഉടനെ ആ കല്ല്‌ വസ്ത്രവും കൊണ്ടോടി. മൂസ അതിന്‍റെ പിന്നാലെ കല്ലേ എന്‍റെ വസ്ത്രം എന്ന്‌ പറഞ്ഞുകൊണ്ടോടി. ഇസ്രായീല്യര്‍ എല്ലാവരും അങ്ങനെ മൂസയുടെ നഗ്നത നോക്കി കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹു സത്യം മൂസക്ക്‌ യാതൊരു കുഴപ്പവുമില്ല. മൂസ തന്‍റെ വസ്ത്രം എടുത്തു. എന്നിട്ട്‌ കല്ലിനെ അടിക്കാന്‍ തുടങ്ങി. അബൂഹുറൈറ പറയുന്നു. മൂസ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്‌. (ബുഖാരി. 1. 5. 277)
  22. അബൂഹുറൈറ(റ) നിവേദനം: അയ്യൂബ്‌ നബി (അ) ഒരിക്കല്‍ നഗ്നനായികൊണ്ട്‌ കുളിക്കുകയാ യിരുന്നു. അന്നേരം അദ്ദേഹത്തിന്‍റെ അടുത്ത്‌ സ്വര്‍ണ്ണത്തിന്‍റെ വെട്ടുകിളികള്‍ വന്നു വീഴാന്‍ തുടങ്ങി. അയ്യൂബ്നബി (അ) ആ വെട്ടുകിളികളെയെല്ലാം പിടിച്ചു തന്‍റെ വസ്ത്രത്തിലിട്ടു. അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ വിളിച്ചുപറഞ്ഞു. ഓ! അയ്യൂബ്‌! ഈ സ്വര്‍ണ്ണത്തിന്‍റെ വെട്ടുകിളികളെ കൂടാതെത്തന്നെ സ്വയം പര്യാപ്തനായി ജീവിക്കുവാനുള്ള പരിതസ്ഥിതി നിനക്ക്‌ ഞാന്‍ കൈവരുത്തിതന്നിട്ടല്ലേ? അയ്യൂബ്‌ നബി (അ) പറഞ്ഞു. അതെ നിന്‍റെ പ്രതാപത്തെക്കൊണ്ടു സത്യം. ആ പരിതസ്ഥിതി നീ ഉണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ നിന്‍റെ പക്കല്‍നിന്നുള്ള ബറക്കത്തിനെ ആശ്രയിക്കാതെ എനിക്ക്‌ ജീവിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 1. 5. 277)
  23. ഉമ്മുഹാനിഅ്‌(റ) നിവേദനം: തിരുമേനി(സ)യുടെ അടുക്കലേക്ക്‌ മക്ക ജയിച്ചടക്കിയവര്‍ഷം ഞാന്‍ ചെന്നു. അപ്പോള്‍ അവിടുന്നു കുളിക്കുന്നതായി ഞാന്‍ കണ്ടു. ഫാത്തിമ(റ) തിരുമേനി(സ)ക്ക്‌ മറപിടിച്ചുകൊണ്ടു നില്‍ക്കുന്നുമുണ്ട്‌. ആരാണെന്ന്‌ തിരുമേനി(സ) ചോദിച്ചു. ഞാന്‍ ഉമ്മുഹാനിഅ്‌ ആണെന്ന്‌ മറുപടി പറഞ്ഞു. (ബുഖാരി. 1. 5. 278)
  24. അബൂഹുറൈറ(റ) നിവേദനം: മദീനയിലെ ചില വഴിയില്‍ വെച്ച്‌ തിരുമേനി(സ) അദ്ദേഹത്തെ ണ്ടു. അന്നേരം അബൂഹുറൈറയില്‍ ജനാബത്തു കുളി അവശേഷിച്ചിരുന്നു. അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ അന്നേരം തിരുമേനി(സ) യില് നിന്ന്‌ ഒഴിഞ്ഞുമാറിക്കളഞ്ഞു. എന്നിട്ട്‌ ഞാന്‍ പോയി കുളിച്ചുതിരിച്ചുവന്നു. അപ്പോള്‍ അബൂഹുറൈറ! നീ എവിടെ പോയിരുന്നുവെന്ന്‌ തിരുമേനി ചോദിച്ചു. ഞാന്‍ ജനാബത്തുകാരനായിരുന്നു. അശുദ്ധനായികൊണ്ട്‌ അങ്ങയോടൊപ്പം ഇരിക്കുന്നതില്‍ വെറുപ്പുതോന്നി എന്ന്‌ അബൂഹുറൈറ: പറഞ്ഞു. തിരുമേനി(സ) അരുളി : സുബ്ഹാനല്ലാഹ് സത്യവിശ്വാസി ഒരിക്കലും അശുദ്ധനാവുകയില്ല. (ബുഖാരി. 1. 5. 281)
  25. അബൂസലമ(റ) പറയുന്നു: ഞാന്‍ ആയിശ(റ) യോടു ചോദിച്ചു. നബി(സ) ജനാബത്തുകാരനായി ഉറങ്ങാറുണ്ടോ? അവര്‍ പറഞ്ഞു. അതെ, അവിടുന്നു വുളു എടുക്കും. (ബുഖാരി. 1. 5. 284)
  26. ഉമര്‍ (റ) നിവേദനം: ഞങ്ങളില്‍ വല്ലവരിലും ജനാബത്തുകുളി അവശേഷിച്ചാല്‍ ഉറങ്ങാന്‍ പാടുണ്ടോ? എന്ന്‌ തിരുമേനി(സ) യോടു അദ്ദേഹം ചോദിച്ചു. അതെ നിങ്ങളില്‍ ജനാബത്തുകുളി അവശേഷിച്ചിട്ടുണെ്ടങ്കില്‍ വുളു ചെയ്തിട്ടു ഉറങ്ങാം എന്നു അവിടുന്ന്‌ മറുപടി നല്‍കി. (ബുഖാരി. 1. 5. 286)
  27. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തുകാരനായി ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ ഗുഹ്യസ്ഥാനം കഴുകി വുളു എടുക്കും. നമസ്ക്കാരത്തിന്‌ എന്നതു പോലെ. (ബുഖാരി. 1. 5. 287)
  28. ഉമര്‍ (റ) നിവേദനം: അദ്ദേഹത്തിന്‌ രാത്രിയില്‍ വലിയ അശുദ്ധിയുണ്ടാവും. അപ്പോള്‍ നബി(സ) അദ്ദേഹത്തോട്‌ പറഞ്ഞു. നീ നിന്‍റെ ലിംഗം കഴുകിയ ശേഷം ഉറങ്ങുക. (ബുഖാരി. 1. 5. 288)
  29. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പുരുഷന്‍ സ്ത്രീയുടെ നാല്‌ ശാഖകള്‍ക്കിടയില്‍ ഇരിക്കുകയും എന്നിട്ട്‌ അവളെ ബുദ്ധിമുട്ടിക്കുകയും ചെയ്താല്‍ കുളി നിര്‍ബന്ധമായി. (ബുഖാരി. 1. 5. 290)
  30. ഉസ്മാന്‍ (റ) നിവേദനം: ഒരാള്‍ തന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയും ഇന്ദ്രിയസ്ഖലനം ഉണ്ടാവുന്നതിന്‌ മുമ്പ്‌ തന്നെ വിരമിക്കുകയും ചെയ്താല്‍ അവന്‍ കുളിക്കേണ്ടതുണ്ടോ എന്ന്‌ സെയ്ദ്ബ്നുഖാലിദ്‌ അദ്ദേഹത്തോടു ചോദിച്ചു. അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു. നമസ്ക്കാരത്തിന്‌ വുളു എടുക്കുന്നത്‌ പോലെ വുളു എടുക്കുകയും ജനനേന്ദ്രിയം കഴുകുകയും ചെയ്താല്‍ മാത്രം മതി. ഞാനത്‌ നബി(സ) യില്‍ നിന്ന്‌ കേട്ടിട്ടുണ്ട്‌. അപ്പോള്‍ ഞാന്‍ ഈ വിഷയത്തെക്കുറിച്ച്‌ അലി(റ) സൂബൈര്‍ (റ) ത്വല്‍ഹ:(റ) ഉബയ്യ്‌(റ) എന്നിവരോട്‌ ചോദിച്ചു. അവരും ഉസ്മാന്‍ (റ) പറഞ്ഞതുപോലെ കുളിക്കേണ്ടതില്ലാ എന്ന്‌ പറഞ്ഞു. അബൂഅയ്യൂബും(റ) ഇതു നബി(സ) യില്‍ നിന്ന്‌ കേട്ടിട്ടുണ്ട്‌. (ബുഖാരി. 1. 5. 291)
  31. ഉബ്യ്യ്ബ്നുകഅ്ബ്‌(റ) നിവേദനം: അല്ലാഹുവിന്‍റെ ദൂതരേ! ഒരാള്‍ തന്‍റെ ഭാര്യയുമായി സംയോഗം ചെയ്തു സ്ഖലനം ഉണ്ടാവുന്നതിന്‌ മുമ്പ്‌ വിരമിച്ചാല്‍ അയാള്‍ കുളിക്കേണ്ടതുണ്ടോ എന്ന്‌ ചോദിച്ചു തിരുമേനി(സ) അരുളി : സ്ത്രീയില്‍ നിന്നും സ്പര്‍ശിച്ച ലിംഗം കഴുകുകയും അനന്തരം വുളു എടുക്കുകയും ചെയ്തുകൊണ്ട്‌ അവന്‍ നമസ്ക്കരിക്കട്ടെ. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. കുളിക്കുന്നതാണ്‌ ഏറ്റവും സൂക്ഷ്മത. അതാണ്‌ അവസാനത്തേത്‌. അവരുടെ ഭിന്നത വിവരിക്കാനാണ്‌ ഇത്രയും വിവരിച്ചത്‌. (ബുഖാരി. 1. 5. 292)
  32. അബുഹുറൈറ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: മ്യതശരീരം കുളിപ്പിക്കുന്നയാള്‍ കുളിക്കേണ്ടതാണ്‌. (ഇബ്നുമാജാ)
  33. ഖയിസ്ബ്നു ആസിം(റ) നിവേദനം ചെയ്തു: അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) അദ്ദേഹത്തോടു വെള്ളം കൊണ്ടും സിദിര്‍ (ലോട്ടുവൃക്ഷത്തിന്‍റെ ഇല) കൊണ്ടും കുളിക്കുവാന്‍ ആജ്ഞാപിച്ചു. (തിര്‍മിദി)
  34. ആയിശ(റ) നിവേദനം ചെയ്തു: നാലവസരത്തില്‍ പ്രവാചകന്‍(സ) കുളിക്കുമായിരുന്നു. : ജനാബത്തു കാരണത്താലും, വെള്ളിയാഴ്ചകളിലും, (കൊമ്പുവച്ച്‌) രക്തമെടുക്കുന്നതിനാലും, മ്യതശരീരം കുളിപ്പിച്ചതിനാലും. (അബൂദാവൂദ്‌)
  35. അനസ്‌(റ) പറഞ്ഞു: യാഹുദ സ്ത്രീ റ്‍തുമതിയായിരിക്കുമ്പോള്‍ , അവര്‍ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട്‌ സഹചാരികള്‍ പ്രവാചകനോട്‌ ചോദിക്കുകയും, അല്ലാഹു അവിടുന്നിന്‌ ദിവ്യോദ്ബോധനം നല്‍കുകയും ചെയ്തു: ആര്‍ത്തവത്തെ ക്കുറിച്ച്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. (ഖു. 2: 222). അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു. സംഭോഗമൊഴിച്ച്‌ മറ്റെല്ലാ കാര്യവും ചെയ്യുക. (മുസ്ലിം)
  36. ആയിശ(റ) പറഞ്ഞു: പ്രവാചകന്‍(സ) കുളിക്കുശേഷം വുസു ചെയ്തിട്ടില്ല. (തിര്‍മിദി)
  37. യഅ്ലാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) ഒരു ദിവസം ഒരാള്‍ (നഗ്നനായി) ഒരുതുറന്ന സ്ഥലത്തുനിന്നു കുളിക്കുന്നതു കണ്ടു. അവിടുന്നു പീഠത്തില്‍ കയറി അല്ലാഹുവിനെ സ്തുതിക്കയും സ്തോത്രം ചെയ്യുകയും ചെയ്ത ശേഷം പറഞ്ഞു: അല്ലാഹു ലജ്ജയുള്ളവനും കുറ്റങ്ങളെ മറയ്ക്കുന്നവനും ആകുന്നു. അവന്‍ ലജ്ജയെയും ലജ്ജയുള്ളതേതോ അതു മറയ്ക്കുന്നതിനേയും ഇഷ്ടപ്പെടുന്നു. അതുകൊണ്ട്‌ നിങ്ങളില്‍ ആരാണെങ്കിലും, കുളിക്കുമ്പോള്‍ മറയ്ക്കട്ടെ. (അബൂദാവൂദ്‌)
  38. അബീദര്‍റു(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു; പത്തുകൊല്ലത്തേയ്ക്കു വെള്ളം കിട്ടിയില്ലെങ്കിലും, ശുദ്ധമായ മണ്ണുകൊണ്ട്‌, ഒരു മുസ്ലിമിന്‍റെ വുസു നിര്‍വ്വഹിക്കാവുന്നതാണ്‌. വെള്ളം കിട്ടുമ്പോള്‍ ശരീരം അതുകൊണ്ട്‌ കഴുകാവുന്നതാണ്‌. അതാണ്‌ നല്ലത്‌. (അബൂദാവൂദ്‌)
  39. ജാബിര്‍ (റ) പറഞ്ഞു: ഞങ്ങള്‍ ഒരു യാത്ര തിരിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക്‌ കല്ല്‌ തട്ടുകയും, തലപൊട്ടുകയും രാത്രി ഇന്ദ്രീയ സ്ഖലനമുണ്ടാകുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: തയമ്മും ചെയ്കയും മുറിവുണ്ടായിരുന്ന സ്ഥലത്ത്‌ കെട്ടുകയും അതില്‍ തുടയ്ക്കുകയും ശരീരത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ കഴുകുകയും ചെയ്തെങ്കില്‍ മതിയാകുമായിരുന്നു. (അബൂദാവൂദ്‌)

No comments:

Post a Comment