ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

ഗ്രഹണ നമസ്കാരം


ഗ്രഹണ നമസ്കാരം
  1. അബൂബക്കറത്തു(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ അടുക്കലിരിക്കുമ്പോള്‍ സൂര്യന്ന്‌ ഗ്രഹണം ബാധിച്ചു. അപ്പോള്‍ നബി(സ) തന്‍റെ തട്ടം വലിച്ചുകൊണ്ടു പുറപ്പെട്ടു പള്ളിയില്‍ പ്രവേശിച്ചു. പിന്നാലെ ഞങ്ങളും. അങ്ങനെ നബി(സ) ഞങ്ങളേയുമായി രണ്ട്‌ റക്‌അത്തു നമസ്കരിച്ചു. സൂര്യന്‍ വെളിവാകുന്നതുവരെ. ശേഷംനബി(സ) പ്രസംഗിച്ചുകൊണ്ട്‌ പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും വല്ലവനും മരിച്ചതു കൊണ്ട്‌ ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അവക്ക്‌ ഗ്രഹണം ബാധിച്ചതു കണ്ടാല്‍ അത്‌ നീങ്ങും വരേക്കും നിങ്ങള്‍ നമസ്കരിക്കുകയും അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊള്ളുവിന്‍ . (ബുഖാരി. 2. 18. 150)
  2. ജാബിര്‍ (റ) നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തന്‍റെ വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കാറുണ്ട്. ഫര്‍ള് നമസ്കരിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി ഖിബ് ലയെ അഭിമുഖീകരിച്ചുകൊണ്ട് നമസ്കരിക്കും. (ബുഖാരി. 2. 20. 203)
  3. ഇബ്നു സീറിന്‍ (റ) പറയുന്നു: അനസ്(റ) ശാമില്‍ നിന്ന് വരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ വേണ്ടി ഞങ്ങള്‍ അഭിമുഖീകരിച്ചു. ഐനുത്തംറ് എന്ന സ്ഥലത്തു വെച്ച് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടുമുട്ടി. ഖിബ് ലയുടെ ഇടത് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് ഒരു കഴുതപ്പുറത്തിരുന്ന് അദ്ദേഹം നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഖിബ് ലയില്‍ നിന്ന് തെറ്റിയാണോ നിങ്ങള്‍ നമസ്കരിക്കുന്നത്ന്‍മ അദ്ദേഹം പറഞ്ഞു: നബി(സ) അപ്രകാരം ചെയ്യുന്നത് കണ്ടിരുന്നില്ലെങ്കില്‍ ഞാന്‍ അങ്ങിനെ ചെയ്യുകയില്ലായിരുന്നു. (ബുഖാരി. 2. 20. 204)
  4. ഇബ്നു ഉമര്‍ (റ) നിവേദനം: ഞാന്‍ നബി(സ)യുടെ കൂടെ സഹവസിച്ചിട്ടുണ്ട്. യാത്രയിലൊരിക്കലും നബി(സ) സുന്നത്തു നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലാഹു പറയുന്നു: അല്ലാഹുവിന്‍റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് (33. 21). (ബുഖാരി. 2. 20. 206)
  5. ഇബ്നു ഉമര്‍ (റ) നിവേദനം: ഞാന്‍ നബി(സ)യെ സഹവസിച്ചിട്ടുണ്ട്. അവിടുന്ന് യാത്രയില്‍ രണ്ട് റക്അത്തില്‍ കൂടുതലായി നമസ്കരിക്കാറില്ല. അബൂബക്കര്‍ , ഉമര്‍ , ഉസ്മാന്‍ എന്നിവരേയും ഞാന്‍ സഹവസിച്ചിട്ടുണ്ട്. അവരും രണ്ടു റക്അത്തില്‍ കൂടുതലായി (സുന്നത്തു) വര്‍ദ്ധിപ്പിക്കാറില്ല. (ബുഖാരി. 2. 20. 206)
  6. ഉമ്മൂഹാനിഅ്(റ) നിവേദനം: നബി(സ) മക്കാ വിജയത്തിന്‍റെ സന്ദര്‍ഭത്തില്‍ അവരുടെ വീട്ടില്‍ വെച്ച് കുളിക്കുകയും ളുഹാ നമസ്കാരം എട്ട് റക്ക്അത്തു നമസ്കരിക്കുകയും ചെയ്തു. വളരെ ലഘുവായ നിലക്കാണ് നബി(സ) അവ നിര്‍വ്വഹിച്ചത്. എങ്കിലും സുജൂദും റൂകുഉം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആമിര്‍ (റ) നിവേദനം: നബി(സ) ഒരു യാത്രയില്‍ രാത്രിയില്‍ വാഹനത്തിലിരുന്നു. ആ വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞു സുന്നത്തു നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 2. 20. 207)
  7. ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) വേഗം എത്തേണ്ടതായ യാത്രയിലാണെങ്കില്‍ മഗ്രിബിന്‍റെയും ഇശായുടെയും ഇടയില്‍ ജംഅാക്കി നമസ്കരിക്കും. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യാത്രയില്‍ ളുഹ്റും അസ്റും അപ്രകാരം തന്നെ മഗ്രിബും ഇശായും ജം: ആക്കി നമസ്കരിക്കാറുണ്ട് (ബുഖാരി. 2. 20. 209)
  8. അനസ്(റ) നിവേദനം: സൂര്യന്‍ ആകാശമധ്യത്തില്‍ നിന്ന് തെറ്റുന്നതിന്‍റെ മുമ്പ് നബി(സ) യാത്ര പുറപ്പെട്ടാല്‍ ളുഹ്റിന് അസറിന്‍റെ സമയത്തിലേക്ക് പിന്തിക്കും. ശേഷം അവയുടെ ഇടയില്‍ ഒരുമിച്ച് കൂട്ടി നമസ്കരിക്കും. സൂര്യന്‍ തെറ്റിയ ശേഷമാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ ളുഹ്ര്‍ നമസ്കരിച്ച് വാഹനത്തില്‍ കയറും. (ബുഖാരി. 2. 20. 212)
  9. ഇംറാനുബ്നു ഹുസന്‍ (റ) നിവേദനം: എന്നെ മൂലക്കുരു രോം ബാധിച്ചിരുന്നു. അപ്പോള്‍ തിരുമേനി(സ) യോട് ഒരാള്‍ ഇരുന്ന് നമസ്കരിക്കുന്നതിനെകകുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു. എഴുന്നേറ്റ് നിന്ന് നമസ്കരിച്ചാല്‍ അതാണ് ഉത്തമം. വല്ലവനും ഇരുന്നു നമസ്കരിച്ചാല്‍ നിന്ന് നമസ്കരിക്കുന്നതിന്‍റെ പകുതി പ്രതിഫലം അവനുണ്ട്. ഒരാള്‍ കിടന്നുകൊണ്ട് നമസ്കരിച്ചാല്‍ ഇരുന്നു നമസ്കരിക്കുന്നവന്‍റെ പകുതി പ്രതിഫലം അവനുണ്ട്. (ബുഖാരി. 2. 20. 216)
  10. ഇംറാന്‍ (റ) നിവേദനം: എന്നെ മൂലക്കുരു ബാധിച്ചപ്പോള്‍ നബി(സ) യോട് നമസ്കാരത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ നിന്ന് നമസ്കരിക്കുക. അതിന് കഴിവില്ലെങ്കില്‍ ഇരുന്നും അതിന്നും കഴിവില്ലെങ്കില്‍ കിടന്നും നമസ്കരിക്കുക. (ബുഖാരി. 2. 20. 217)
  11. ആയിശ:(റ) നിവേദനം: വാര്‍ദ്ധക്യം പ്രാപിക്കുന്നതുവരെ നബി(സ) രാത്രിയിലെ സുന്നത്തു നമസ്കാരം ഒരിക്കലും ഇരുന്നു നമസ്ക്കരിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. വാര്‍ദ്ധക്യമായപ്പോള്‍ നബി(സ) ഇരുന്നുകൊണ്ടാണ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതിയിരുന്നത്. അങ്ങനെ റുകൂഅ് ചെയ്യേണ്ട സമയം വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് മുപ്പതോ നാല്‍പ്പതോ ആയത്തുകള്‍ ഓതിയശേഷം റുകൂഅ്ചെയ്യും. (ബുഖാരി. 2. 20. 219)

No comments:

Post a Comment